തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതിന് ഒരാഴ്ച മുമ്പ്് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ യഥാസമയം ജനങ്ങളെ ഒഴിപ്പിച്ചില്ലെന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ മുന്നറിയിപ്പുകള്‍ എല്ലാക്കാലത്തും നാട്ടില്‍ പരിഗണിക്കപ്പെടാറുണ്ട്. പരസ്പരം പഴിചാരേണ്ട ഘട്ടമല്ലിത്. വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ദുരന്തമുണ്ടായ സ്ഥലത്ത് ഓറഞ്ച് അലര്‍ട്ട് നിലനിന്നിരുന്നു. രാവിലെ ആറുമണിയോടെയാണ് ആ പ്രദേശത്ത് റെഡ് അലര്‍ട്ട് നല്‍കിയത്.
കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതില്‍ ഒരു ഭാഗം മാത്രമാണ് വസ്തുതയെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ജല കമ്മീഷനും ശരിയായ മുന്നറിയിപ്പ് നല്‍കിയില്ല. എന്‍.ഡി.ആര്‍.എഫിനെ അയച്ചത് കേരളം ആവശ്യപ്പെട്ടത് പ്രകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.