യുവാവിനെ മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്താന്‍  ശ്രമം; പ്രതികള്‍ പിടിയില്‍

വിഷ്ണു വധശ്രമം അടക്കം ആറോളം കേസുകളില്‍ പ്രതിയും കാപ്പ നടപടി നേരിട്ടയാളുമാണ്.

New Update
65666655

ഓച്ചിറ: യുവാവിനെ മാരകായുധങ്ങളുമായി എത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍.
തഴവ കടത്തൂര്‍ എന്നമ്പില്‍ വീട്ടില്‍ അഖില്‍ (29), തഴവ കടത്തൂര്‍ കരീപ്പള്ളി കിഴക്കതില്‍ വിഷ്ണു (27) എന്നിവരാണ് ഓച്ചിറ  പിടിയിലായത്.

Advertisment

ബുധനാഴ്ച രാത്രി 9.15ന് ഓച്ചിറ മഠത്തില്‍ സ്‌കൂളിന് സമീപം ജോലികഴിഞ്ഞ് മടങ്ങിവന്ന സജീഷിനെ ബെക്കിലെത്തിയ പ്രതികള്‍ വെട്ടുകയായിരുന്നു. വിഷ്ണു വധശ്രമം അടക്കം ആറോളം കേസുകളില്‍ പ്രതിയും കാപ്പ നടപടി നേരിട്ടയാളുമാണ്.

കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നിര്‍ദേശാനുസരണം ഓച്ചിറ ഇന്‍സ്‌പെക്ടര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ എസ്.ഐ നിയാസ്, എ.എസ്.ഐമാരായ സന്തോഷ്, അഷ്‌റഫ്, സി.പി.ഒമാരായ വിനോദ്, മോഹന്‍ലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisment