Advertisment

പ്രൈവറ്റ് ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ ജോലികള്‍ക്കും ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഒരു മാസത്തിനുള്ളില്‍ എല്ലാ പ്രൈവറ്റ് ബസുകളിലും പരിശോധനയുണ്ടാകും; ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പുറത്താക്കും

കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്കു കയറണമെങ്കില്‍ പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബാധകമാണ്. ഇതു പ്രൈവറ്റ് ബസുകളിലും നടപ്പാക്കും.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
424242

കോട്ടയം: പ്രൈവറ്റ് ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ ജോലികള്‍ക്കു ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.  വരുന്ന ഒരു മാസത്തിനുള്ളില്‍ എല്ലാ പ്രൈവറ്റ് ബസുകളിലും പരിശോധനയുണ്ടാകും. ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ ജോലി ചെയ്യുണ്ടെന്നു ബോധ്യമായാല്‍ നടപടി എടുക്കാന്‍ ഗതാഗത വകുപ്പ്. വൈക്കത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

ബസുകളില്‍ ഡ്രൈവറെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നൊക്കെ പറയുമെങ്കിലും കിട്ടിയില്ലെങ്കില്‍ ഓടിക്കേണ്ടെന്നേ പറയൂ. നാട്ടുകാര്‍ക്കു ക്രിമിനസിനെ കൊണ്ടു പൊറുതിമുട്ടി. കോട്ടയത്ത് കഴിഞ്ഞ ദിവസം പിടിച്ച പ്രൈവറ്റ് ബസ് ഡ്രൈവറും ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ്. കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്കു കയറണമെങ്കില്‍ പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബാധകമാണ്. ഇതു പ്രൈവറ്റ് ബസുകളിലും നടപ്പാക്കും.  ഒരു മാസത്തിനുള്ളില്‍ എല്ലാ ബസുകളിലും പരിശോധന നടത്തും. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പുറത്താക്കും.

പ്രൈവറ്റ് ബസുകളില്‍ ഗുണ്ടകളേയും ചട്ടമ്പികളേയും ഡ്രൈവറും കണ്ടക്ടറും ക്ലീനറുമൊക്കെയാക്കി വയ്ക്കുന്ന പതിവുണ്ട്. സ്‌കൂളില്‍ പോകുന്ന കൊച്ചു കുട്ടികളോടു പോലും ഇക്കൂട്ടര്‍ മോശമായി പെരുമാറുന്ന അനുവഭങ്ങളുണ്ടായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയത്ത് ഒരു പ്രൈവറ്റ് ബസ് അമിതവേഗത്തില്‍ എത്തി മറ്റൊരു പ്രൈവറ്റ് ബസിനെ ഓവര്‍ടേക്ക് ചെയ്യുകയും വണ്ടിയെ ചെറുത്തു നിര്‍ത്തുകയും ചെയ്തു. ഇത്തരം ബസുകളുടെ പെര്‍മിറ്റ് തന്നെ ക്യാന്‍സലാക്കും.

ഇതുപോലെ തന്നെയാണു കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ഇടതുവശത്തുകൂടി യാത്രക്കാരിയുടെ ജീവനു ഭീഷണി ഉണ്ടാകുന്ന തരത്തില്‍ വണ്ടി ഓടിച്ചത്. ഭാഗ്യംകൊണ്ടാണ് യത്രക്കാരി രക്ഷപെട്ടത്. ആ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്. കൂട്ടത്തില്‍ പ്രൈവറ്റ് ബസുകാരന്റെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കാരണം ബസ് നിര്‍ത്തുന്നത് റോഡരികിനോട് ചേര്‍ന്നായിരിക്കണം. എന്നാല്‍, ഇവിടെ റോഡിന് നടുവിലാണ് പ്രൈവറ്റ് ബസ് നിര്‍ത്തിയിരുന്നത്.

ഇത്തരം കാര്യങ്ങളില്‍ വളരെ കര്‍ക്കശമായ മാനദണ്ഡം ഗതാഗതവകുപ്പ് കൊണ്ടുവരുകയാണ്. ഇതോടെ ഡ്രൈവിങ് ലൈസന്‍സ് വച്ചുള്ള കളികള്‍ കുറഞ്ഞുവരും. ഡ്രൈവിങ് ലൈസന്‍സില്‍ ബ്ലാക്ക് മാര്‍ക് വരാന്‍ പോവുകയാണ്. ആറു തവണ ബ്ലാക്ക് മാര്‍ക്ക് വന്നാല്‍ ലൈസന്‍സ് താനേ റദ്ദാകുന്ന സംവിധാനമാകും നടപ്പാക്കുക. ഒരു വര്‍ഷത്തേക്കാവും ഇത്തരത്തില്‍ ലൈസന്‍സ് കട്ടാകുക. ഇതുപോലെ പുതുതായി ലൈസന്‍സ് ജയിച്ചു വരുന്നവര്‍ക്ക്  രണ്ടു വര്‍ഷം പ്രൊബേഷന്‍ കാലാവധി നടപ്പാക്കാനും ആലോചനയുണ്ട്. 

ഒരു വര്‍ഷം പൂര്‍ത്തിയാ ആള്‍ക്ക് പി1 സ്റ്റിക്കറും രണ്ടു വര്‍ഷം പൂര്‍ത്തിയായ ആള്‍ക്കു പി2 സ്റ്റിക്കറും എല്‍ ബോഡ് പോലെ ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകളാണു നടന്നു വരുന്നത്. ഈ രണ്ടു വര്‍ഷത്തിനിടെയില്‍ പത്ത് കുറ്റകൃത്യങ്ങള്‍ക്കു പിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. ഇതുവഴി ഡ്രൈവര്‍മാര്‍ക്ക് ശ്രദ്ധയും അച്ചടക്കവും കൊണ്ടുവരാന്‍ സാധിക്കും.

ഇവിടെ കേരളത്തില്‍ ലൈസന്‍സ് എടുക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളില്‍ പോയി ലൈസന്‍സ് എടുക്കുന്നതു പതിവുണ്ട്. ഇവര്‍ കേരളത്തില്‍ എത്തി അഡ്രസു മാറ്റുമ്പോള്‍ വീണ്ടും ടെസ്റ്റ് എടുക്കണമെന്ന നിബന്ധനയും വച്ചിട്ടുണ്ട്.

എല്ലാ നാട്ടിലും കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമൊക്കെയണ് ലൈസന്‍സ് എടുക്കുമ്പോള്‍ പരിഗണന നല്‍കേണ്ടതെന്ന് പറഞ്ഞു പഠിപ്പിക്കുക. നമ്മുടെ നാട്ടില്‍ ലൈസന്‍സ് കിട്ടിയാല്‍ ഇതു മറക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്  ഒരു ചെറുപ്പാക്കാരന്‍ ബൈക്കില്‍ ഒരു മണിക്കൂറോളമാണ്  രോഗിയുമായി വന്ന ആംബുലന്‍സിന് സൈഡ് കൊടുക്കാതെയിരുന്നത്. ഇത്തരക്കാര്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Advertisment