New Update
/sathyam/media/media_files/Re9XIzS6Q3g5p7HeuUXu.jpg)
കൊട്ടാരക്കര: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍. കോട്ടാത്തല അഭിജിത്ത് ഭവനില്‍ ഷിജുമോനാ(43)ണ് പിടിയിലായത്. സംശയത്തിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭാര്യയെ ഇയാള്‍ വീടിന്റെ മുറ്റത്തേകക് വലിച്ചിട്ട് കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു. മുമ്പ് ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമിച്ചു. തുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ പണയില്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us