/sathyam/media/media_files/EORqqafFVmlbxNhdvUZE.jpg)
കൊല്ലം: സ്ഥാനാര്‍ത്ഥികളും അണികളും വോട്ട് തേടി പ്രചാരണം കൊഴുപ്പിക്കുകയാണ്. ഇപ്പോഴിതാ കൊല്ലത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മുകേഷിന്റെ ഡാന്‍സും വൈറലായിരിക്കുകയാണ്. കൊല്ലം ആര്യങ്കാവ് കരയാളാര്‍ തോട്ടത്തില്‍ പ്രചാരണത്തിന് എത്തിയപ്പോള്‍ തന്നെ സ്വീകരിക്കാനെത്തിയ സംഘത്തിനൊപ്പമാണ് മുകേഷ് ചുവടുവച്ചത്.
''എനിക്ക് ചെയ്യാന്‍ പറ്റുന്ന ഈസിയായിട്ടുള്ള സ്റ്റെപ്പ് കാണിച്ചുതരുമോ'' എന്നാണ് തന്നെ നൃത്തം ചെയ്ത് സ്വീകരിക്കാനെത്തിയ സ്ത്രീകളുടെ സംഘത്തോട് മുകേഷ് ചോദിച്ചത്. അപ്പോള്‍ തന്നെ സ്റ്റെപ്പ് സ്ത്രീകള്‍ കാണിച്ചുകൊടുത്തു. എങ്ങനെ എങ്ങനെയെന്ന് ചോദിച്ചുകൊണ്ട് സസൂക്ഷ്മം സ്റ്റെപ്പ് പഠിച്ച സ്ഥാനാര്‍ത്ഥി നാടന്‍പാട്ടിനൊപ്പം ആവേശപൂര്‍വ്വം ചുവടുവെയ്ക്കുകയും ചെയ്തു.
മതസൌഹാര്‍ദത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കുന്നവരും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും ഒരു പിഴവു സംഭവിച്ചാല്‍ ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമമാരെക്കൊണ്ട് കേരളം നിറയുമെന്നും മുകേഷ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us