ആലപ്പുഴ: കലവൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കലവൂര്‍ സ്വദേശി ഫ്രാന്‍സിസാ(19)ണ് മരിച്ചത്. പൊള്ളേത്തൈയിലെ കടപ്പുറത്ത് ഇന്നലെ വൈകിട്ട് അഞ്ചിനാണ് ഫ്രാന്‍സിസ് കടലില്‍ കുളിക്കാനിറങ്ങിയത്.
തുടര്‍ന്ന് കാണാതാകുകയായിരുന്നു. രാത്രിയില്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇവിടെ തിരച്ചില്‍ നടത്താന്‍ സാധിച്ചിരുന്നില്ല. രാവിലെ കടലില്‍ പോയ വള്ളക്കാര്‍ ഫ്രാന്‍സിസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഫ്രാന്‍സിസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ ആലപ്പുഴ മണ്ണഞ്ചേരി പോലീസ് കേസെടുത്തു.