കണ്ണൂരില്‍ നിയന്ത്രണംവിട്ട ജീപ്പ് ഓട്ടോറിക്ഷകളില്‍  ഇടിച്ചുകയറി അപകടം; നാലുപേര്‍ക്ക് പരിക്ക്

മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്കും കാല്‍നടക്കാരനുമാണ് പരിക്കേറ്റത്.

New Update
313131313

കണ്ണൂര്‍: നിയന്ത്രണംവിട്ട ജീപ്പ് ഓട്ടോറിക്ഷകളില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്കും കാല്‍നടക്കാരനുമാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടിയിലേയും കണ്ണൂരിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Advertisment

കണ്ണൂര്‍ വള്ളിത്തോട് ടൗണില്‍ രാവിലെ എട്ടരയ്ക്കായിരുന്നു അപകടം. കര്‍ണാടക ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന നാലു ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Advertisment