/sathyam/media/media_files/XsNI43t8LVxX2zShE6hI.jpg)
കൊല്ലം: തേവലക്കരയില്‍ വയോധികയെ മര്‍ദിച്ച മരുമകള്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മഞ്ജുമോള്‍ തോമസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എണ്‍പതുകാരിയായ ഏലിയാമ്മ വര്‍ഗീസിനാണ് മരുമകളുടെ ക്രൂരമര്‍ദനമേറ്റത്. വധശ്രമം ഉള്‍പ്പെയുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അധ്യാപികയ്‌ക്കെതിരെ ചുമത്തിയത്.
വൃത്തിയില്ലെന്ന് പറഞ്ഞ് ആറര വര്‍ഷമായി മരുമകള്‍ മര്‍ദ്ദിക്കുമെന്ന്ും വീട്ടില്‍ പൂട്ടിയിടും മര്‍ദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടും. മകന്‍ ജെയ്‌സിനേയും മര്‍ദ്ദിക്കുമെന്നും ഏലിയാമ്മ പറഞ്ഞു. മഞ്ജു മോളിന്റെ മക്കള്‍ രണ്ടും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.
ഒരു വര്‍ഷം മുമ്പ് നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. വീടിനകത്ത് മക്കളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടും ആക്രമണമുണ്ടായി. മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും ഷൂസിട്ട കാലുകൊണ്ട് കൈ ചവിട്ടിയെന്നും കമ്പി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ കൈയ്ക്ക് പൊട്ടലുണ്ടായെന്നുമാണ് പരാതി. പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെയാണ് ഏലിയാമ്മ വര്‍ഗീസ് പോലീസില്‍ പരാതി നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us