ചെളി തെറിപ്പിച്ചെന്ന് ആരോപിച്ച് സ്വകാര്യ ബസ്  ഡ്രൈവറുടെ തലയില്‍ പെട്രോളൊഴിച്ച് മര്‍ദ്ദിച്ച്  ബൈക്ക് യാത്രികന്‍

ബസ് ഡ്രൈവര്‍ മാത്യുവിനെയാണ് ആക്രമിച്ചത്.

New Update
353

ആലപ്പുഴ: ചെളി തെറിപ്പിച്ചെന്ന് ആരോപിച്ച് എരമല്ലൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ ബൈക്ക് യാത്രികന്‍ ആക്രമിച്ചു. ബസ് ഡ്രൈവര്‍ മാത്യുവിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ മാത്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുപുന്ന സ്വദേശി സോമേഷാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

Advertisment

ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം. ശരീരത്തിലേക്ക് ചെളി തെറിപ്പിച്ചെന്ന് ആരോപിച്ച് സോമേഷ് ബസ് തടഞ്ഞു നിര്‍ത്തി ബസിന്റെ ചില്ല് എറിഞ്ഞുടയ്ക്കുകയായിരുന്നു. പിന്നാലെ ഡ്രൈവര്‍ മാത്യുവിന്റെ തലയില്‍ പെട്രോളൊഴിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. 

Advertisment