കോഴിക്കോട്: പി. ജയരാജന്റെ 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം കത്തിച്ച സംഭവത്തില്‍ പി.ഡി.പി. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്ത വേദിക്ക് അടുത്തായായിരുന്നു പി.ഡി.പി. പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ചത്. അബ്ദുള്‍ നാസര്‍ മഅദനിയെയും പി.ഡി.പിയെയും മോശമായ രീതിയില്‍ പരാമര്‍ശിച്ചെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.