New Update
/sathyam/media/media_files/EpvhCYOmYZQh58RFF82k.jpg)
കണ്ണൂര്‍: പയ്യാമ്പലം ബീച്ചിലുണ്ടായ ആക്രമണത്തില്‍ വധശ്രമക്കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. കൊറ്റാളി സ്വദേശി അഷറഫ് മന്‍സിലിലെ സഫ്വാന്‍, അത്താഴക്കുന്ന് കറ്റയില്‍ ഹൗസിലെ മുഹമ്മദ് സഫ് വാന്‍ എന്നിവരാണ് അറസ്റ്റിലായത്. പാപ്പിനിശേരിയിലെ ടി.പി. തന്‍സീല്‍ (22), ഷഹബാസ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
Advertisment
ഇന്നലെ പുലര്‍ച്ചെ 2.45നാണ് സംഭവം. പയ്യാമ്പലം ബീച്ചില്‍ ജന്മദിനം ആഘോഷിക്കാനെത്തിയവരെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. നേരത്തെ കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us