ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/TOTPWPRQ0rYLDYMNXYl6.jpg)
മലപ്പുറം: പള്ളിപ്പുറത്തുനിന്ന് യുവാവിനെ കാണാതായിട്ട് മൂന്നു ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്. ഇന്നായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.
Advertisment
വിവാഹാവശ്യത്തിനായി പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് നാലാം തീയതിയാണ് യുവാവ് പാലക്കാടിന് പോയത്. തുടര്‍ന്ന് ഒരു വിവരമുണ്ടായില്ല.
വീട്ടില്‍നിന്ന് പോകുമ്പോള്‍ വിഷ്ണുജിത്തിന്റെ കൈവശം ഒരു ലക്ഷം രൂപയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us