/sathyam/media/media_files/2025/10/22/0ae58fd3-4878-41ce-a7fd-c8a2745f8583-2025-10-22-12-58-07.jpg)
വാഴക്കൂമ്പിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. അണുബാധയെ തടയാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും സഹായിക്കുന്നു. ഇതിലടങ്ങിയ ഇരുമ്പിന്റെ അംശം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിച്ച് വിളര്‍ച്ച അകറ്റുന്നു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാനും രക്തയോട്ടം സുഗമമാക്കാനും ഇത് നല്ലതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു, അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇത് ഗുണകരമാണ്. മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ടെന്‍ഷനും സ്‌ട്രെസ്സും കുറയ്ക്കാന്‍ ഇത് സഹായിക്കും.
കലോറി കുറഞ്ഞതും നാരുകള്‍ ധാരാളമുള്ളതുമായതുകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുണ്ട്.
മുറിവുകള്‍ വേഗത്തില്‍ ഭേദമാകാന്‍ വാഴക്കൂമ്പ് സഹായിക്കുമെന്നും പറയപ്പെടുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ കൂട്ടാനും ഗര്‍ഭപാത്രസംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും ഇത് വളരെ നല്ലതാണ്. ആര്‍ത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം കുറയ്ക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ അകാല വാര്‍ദ്ധക്യം വരാതിരിക്കാന്‍ സഹായിക്കും.