Advertisment

ആശ്വാസം; മത്തിവില 400ല്‍നിന്ന് 240ലേക്ക്; സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന  മത്സ്യവില കുറഞ്ഞുതുടങ്ങി

നെത്തോലിക്ക് 30 മുതല്‍ 40 വരേയും മത്തിക്ക് 240 മുതല്‍ 260 വരേയും വിലയായി കുറഞ്ഞിട്ടുണ്ട്.

New Update
75777

കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില കുറഞ്ഞു തുടങ്ങി. കിലോയ്ക്ക് 400 കടന്ന മത്തിക്ക് കൊല്ലത്തെ വിപണികളില്‍ 240 രൂപയായി കുറഞ്ഞു.
 
നെത്തോലിക്ക് 30 മുതല്‍ 40 വരേയും മത്തിക്ക് 240 മുതല്‍ 260 വരേയും വിലയായി കുറഞ്ഞിട്ടുണ്ട്. കിളിമീന്‍ 160 മുതല്‍ 200 വരേയും ചൂര 150 മുതല്‍ 200 വരേയും ചെമ്മീന്‍ 320 മുതല്‍ 380 വരെയുമായാണ് കുറഞ്ഞത്.

Advertisment

രണ്ട് മാസത്തോളം നീളുന്ന ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതിയുള്ളത്. ട്രോളിങ് നിരോധനത്തിന് പിന്നാലെ ചെറുവള്ളങ്ങളില്‍ പിടിച്ചുകൊണ്ടു വരുന്ന മത്തിക്ക് 400 രൂപയിലധികം വില ഉയര്‍ന്നിരുന്നു.

 

Advertisment