Advertisment

മകനോടുള്ള വൈരാഗ്യം; ആലപ്പുഴയില്‍ വീട്ടമ്മയ്ക്ക് നേരേ മദ്യപന്റെ ആക്രമണം, പ്രതി അറസ്റ്റില്‍

സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

New Update
42242

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ വീട്ടമ്മയ്ക്ക് നേരേ മദ്യപന്റെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനി സ്വദേശി രാജനാണ് കോടാലി കൊണ്ട് വീട്ടമ്മയെ ആക്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Advertisment

ഇന്നലെ വീട്ടമ്മയുടെ മകനുമായി രാജന്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് വീട്ടമ്മയെ ആക്രമിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. ആദ്യം മകനെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മകന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. 

രാജന്‍ പ്രദേശത്ത് സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്നും ഇയാള്‍ക്കെതിരെ മുമ്പും നിരവധി കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. 

 

Advertisment