കല്‍പ്പറ്റയില്‍ സ്വകാര്യബസും പിക്അപ്പും കൂട്ടിയിടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.

New Update
2424233

വയനാട്: കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡില്‍ കല്‍പറ്റ വെയര്‍ ഹൗസിന് സമീപം സ്വകാര്യബസും പിക്അപ്പും കൂട്ടിയിടിച്ച് 28 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കല്‍പറ്റ ഫാത്തിമ മാതാ മിഷന്‍ ആശുപത്രിയിലെത്തിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.

Advertisment

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേ മൂക്കാലിനായിരുന്നു സംഭവം. കല്‍പറ്റയില്‍നിന്ന് മാനന്തവാടിക്ക് പോയ സ്വകാര്യ ബസും എതിരെ വന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് റോഡില്‍ ഗതാഗത തടസമുണ്ടായി.

Advertisment