/sathyam/media/media_files/2025/03/29/P8iRA8lIcE0noguZJaAM.jpg)
തൃശൂര്‍: മദ്യലഹരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചു. പതിപറമ്പില്‍ വീട്ടില്‍ ശാന്ത(70)യ്ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഇവരുടെ മകന്‍ സുരേഷി(41)നെ പോലീസ് കസ്റ്റഡിയിലെടുത്തു. അടിയേറ്റ് എല്ലുകള്‍ക്ക് ഉള്‍പ്പെടെ പൊട്ടലേറ്റ ശാന്ത തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തൃശൂര്‍ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ കൊണ്ടയൂരിലാണ് സംഭവം.മദ്യപിച്ചെത്തിയശേഷം ഇയാള്‍ അമ്മയുമായി വഴക്കുണ്ടാകുകയും ഒരു രാത്രിമുഴുവന്‍ ശീമക്കൊന്നയുടെ വടികൊണ്ട് ശാന്തയെ അടിച്ചുപരിക്കേല്‍പ്പിക്കുകയുമായിരുന്നു. രാവിലെ നാട്ടുകാരാണ് ശാന്തയെ ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടത്.
സുരേഷ് നേരത്തേ സഹോദരനെ സമാനമായ രീതിയില്‍ അടിച്ചുകൊന്ന കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 2023ല്‍ അമ്മയെ നോക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായതോടെ മദ്യലഹരിയിലായിരുന്ന സുരേഷ് സഹോദരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us