New Update
/sathyam/media/media_files/2024/10/26/X5vNAzOevpYQwaakp4dX.jpg)
കാസര്‍കോഡ്: തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിന്‍ വരുന്ന ട്രാക്കില്‍ വാഹനം കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. വാഹനമോടിച്ച ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Advertisment
ഇന്ന് ഉച്ചയ്ക്ക് 12.35നാണ് സംഭവം. വന്ദേഭാരത് ട്രെയിന്‍ കടന്നുവരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രമടങ്ങിയ വാഹനം ട്രാക്കിലേക്ക് കയറുകയായിരുന്നു. ഉടന്‍തന്നെ ലോക്കോപൈലറ്റ് സഡന്‍ ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.