പത്തനംതിട്ട: കോട്ടമലയില്‍ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് കീഴടങ്ങി. തിരുവനന്തപുരം ചാക്ക സ്വദേശി വിപിലാണ് ഡിവൈഎസ്പി ഓഫീസില്‍ എത്തി കീഴടങ്ങിയത്.
തിങ്കളാഴ്ച രാവിലെയാണ് ഭാര്യ അശ്വതിയെ ആക്രമിച്ച ശേഷം രണ്ട് കുട്ടികളുമായി വിപില്‍ കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അശ്വതി ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബപ്രശ്‌നങ്ങളായിരുന്നു ആക്രമണത്തിന് കാരണം. ഇയാള്‍ക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കീഴടങ്ങിയത്.