നാഗര്‍കോവില്‍: കൊല്ലം സ്വദേശിനിയായ കോളേജ് അധ്യാപിക ശ്രുതി നാഗര്‍കോവിലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
ഇവരെ കന്യകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മരണ വിവരമറിഞ്ഞ് ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പോലീസിന് പരാതി നല്‍കിയിരുന്നു. പോലീസും ആര്‍.ഡി.ഒ. കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിന് പിന്നാലെയാണ് ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നെന്ന് ശ്രുതി മാതാപിതാക്കളെ അറിയിച്ചിരുന്നു. ശ്രുതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.