എന്‍.എന്‍. കൃഷ്ണദാസിന്റെ മോശം പരാമര്‍ശത്തിന് പാലക്കാട്ടെ ജനം മറുപടി പറയും: രാഹുല്‍ മാങ്കൂട്ടത്തില്‍

എന്ത് ചോദ്യം വന്നാലും ഞങ്ങള്‍ ജനാധിപത്യപരമായേ മറുപടി പറഞ്ഞിട്ടുള്ളൂവെന്നും രാഹുല്‍ പറഞ്ഞു.

New Update
5353

പാലക്കാട്: സി.പി.എം. നേതാവ് എന്‍.എന്‍. കൃഷ്ണദാസിന്റെ മോശം പരാമര്‍ശത്തിന് പാലക്കാട്ടെ ജനം മറുപടി പറയുമെന്ന് യു.ഡി.എഫ്.  സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 

Advertisment

ചോദ്യം ചോദിച്ചവരോടുള്ള അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റം ജനം വിലയിരുത്തും. എന്ത് ചോദ്യം വന്നാലും ഞങ്ങള്‍ ജനാധിപത്യപരമായേ മറുപടി പറഞ്ഞിട്ടുള്ളൂവെന്നും രാഹുല്‍ പറഞ്ഞു.

കൃഷ്ണദാസിന്റെ മോശം പരാമര്‍ശം അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എം.പിയും പറഞ്ഞു. 

 

Advertisment