വീട്ടുമുറ്റത്ത് തുപ്പിയ വീട്ടമ്മയെ അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ചു; പ്രതിക്ക് 23 വര്‍ഷം തടവും പിഴയും

2019 സെപ്റ്റംബര്‍ 25ന് തലക്കടത്തൂരിലായിരുന്നു സംഭവം.

New Update
35353535555

മഞ്ചേരി: വീട്ടമ്മയെ മര്‍ദിച്ച് മാനഹാനി വരുത്തിയെന്ന കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 23 വര്‍ഷവും ഒരു മാസവും തടവും 15,500 രൂപ പിഴയും ശിക്ഷ. തിരൂര്‍ തലക്കടത്തൂര്‍ പി.എച്ച്. റോഡില്‍ പന്ത്രോളി രാജേന്ദ്രപ്രസാദി(30)നെയാണ് മഞ്ചേരി എസ്.സി.എസ്.ടി. സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.സി. ജയരാജ് ശിക്ഷിച്ചത്.

Advertisment

2019 സെപ്റ്റംബര്‍ 25ന് തലക്കടത്തൂരിലായിരുന്നു സംഭവം. വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്തേക്കു തുപ്പിയത് അപമാനിക്കാനാണെന്ന് ആരോപിച്ച് വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി വീട്ടമയെ  മര്‍ദിക്കുകയും അസഭ്യം പറഞ്ഞ് വസ്ത്രം വലിച്ചുകീറുകയുമായിരുന്നു. 

തിരൂര്‍ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ 17 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.
14 രേഖകളും ഹാജരാക്കി.

Advertisment