/sathyam/media/media_files/2025/11/06/oip-7-2025-11-06-15-10-04.jpg)
തലവേദനയും മൈഗ്രെയ്‌നും ഉള്ളവര്‍ക്ക് കടുക് വിത്തുകള്‍ ഉപയോഗിക്കുന്നത് ആശ്വാസം നല്‍കും. ദഹനസംബന്ധമായ പ്രശ്‌നങ്ങളും മലബന്ധവും ഒഴിവാക്കാന്‍ കടുക് വിത്തുകള്‍ സഹായിക്കും. ഇതിലടങ്ങിയ ഫൈബറാണ് ഇതിലൂടെ ദഹനത്തെ മെച്ചപ്പെടുത്തുന്നത്.
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും സഹായിക്കുന്ന ഗുണങ്ങള്‍ കടുക് എണ്ണയിലുണ്ട്. ഇരുമ്പ്, മാംഗനീസ്, കോപ്പര്‍ തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിരിക്കുന്ന കടുക് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കടുക് വിത്തുകളില്‍ അടങ്ങിയ വിറ്റാമിന്‍ എ, സി, കെ എന്നിവ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാനും ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കാനും സഹായിക്കുന്നു.
സെലേനിയം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകള്‍, പല്ലുകള്‍, മോണകള്‍, മുടി, നഖങ്ങള്‍ എന്നിവയെ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ള ആളുകള്‍ക്ക് കടുക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us