കാല് കഴയ്ക്കുന്നുണ്ടോ..?

ബി12 പോലുള്ള ചില വിറ്റാമിനുകളുടെ കുറവ് കാലുകളില്‍ മരവിപ്പ് ഉണ്ടാക്കാം.

New Update
OIP (5)

കാല് കഴപ്പിന് പല കാരണങ്ങളുണ്ടാകാം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, രക്തക്കുഴലുകള്‍ക്ക് തടസ്സമുണ്ടാകുന്നത് എന്നിവ കാലുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കും. ഇത് കഴപ്പിന് കാരണമാകും.

Advertisment

പ്രമേഹം, നട്ടെല്ലിന് പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ പരിക്കുകള്‍ എന്നിവ ഞരമ്പുകളെ ബാധിക്കുകയും കാലില്‍ മരവിപ്പ് അനുഭവപ്പെടാന്‍ കാരണമാകുകയും ചെയ്യും. ബി12 പോലുള്ള ചില വിറ്റാമിനുകളുടെ കുറവ് കാലുകളില്‍ മരവിപ്പ് ഉണ്ടാക്കാം.

കാല്‍പാദത്തിലെ അണുബാധകള്‍ ഞരമ്പുകളെ ബാധിക്കുകയും മരവിപ്പിന് കാരണമാകുകയും ചെയ്യും. ഇറുകിയ ഷൂസ് ധരിക്കുന്നത് ഞരമ്പുകളില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും മരവിപ്പിന് കാരണമാകുകയും ചെയ്യും. ചില രോഗങ്ങള്‍, ഉദാഹരണത്തിന് തൈറോയ്ഡ് പ്രശ്‌നങ്ങള്‍, കാലുകളില്‍ മരവിപ്പ് ഉണ്ടാകാറുണ്ട്. 

Advertisment