Advertisment

16കാരിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍

ആലക്കോട് നെല്ലിപ്പാറ സ്വദേശി മുട്ടത്ത് സിത്തുജോസഫി(28)നെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാല്‍ അറസ്റ്റുചെയ്തത്. 

New Update
53535

കണ്ണൂര്‍: തളിപ്പറമ്പില്‍ 16കാരിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തു. ആലക്കോട് നെല്ലിപ്പാറ സ്വദേശി മുട്ടത്ത് സിത്തുജോസഫി(28)നെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാല്‍ അറസ്റ്റുചെയ്തത്. 

Advertisment

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട തളിപ്പറമ്പില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. ഒരുവര്‍ഷം മുമ്പാണ് സംഭവം. ആലക്കോട് മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്ന സിത്തു നിലവില്‍ കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറാണ്. 

പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ സിത്തു ജോസഫ് പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ച പെണ്‍കുട്ടിയെ പിന്നീടും പിന്തുടരുകയും മാതാപിതാക്കളെ് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് കുട്ടി ചൈല്‍ഡ്ലൈന്‍ അധികൃതരോട് പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Advertisment