കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിച്ചു

കൊല്ലം കടയ്ക്കല്‍ ആല്‍ത്തറമൂട് സ്വദേശി രാജേഷിനാണ് വെട്ടേറ്റത്.

New Update
53535

കൊല്ലം: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കടയ്ക്കലില്‍ സ്വകാര്യ ബസ് ഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിച്ചു. കൊല്ലം കടയ്ക്കല്‍ ആല്‍ത്തറമൂട് സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Advertisment

കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് അക്രമി സംഘവും രാജേഷും തമ്മില്‍ തമ്മില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് രാജേഷ് പറയുന്നു. 
ബസ് ഓടിക്കുന്നതിനിടെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഇരുവരും റോഡില്‍ വെച്ച് തര്‍ക്കം നടന്നിരുന്നു. 

Advertisment