New Update
/sathyam/media/media_files/2025/01/14/6rxKlGyrIguVvvUfMEpO.jpg)
പത്തനംതിട്ട: ടെലി കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് വയര്‍ലെസ് സെറ്റുകളുമായി യുവാവിനെ സന്നിധാനത്ത് നിന്നു പോലീസ് പിടികൂടി.
Advertisment
മൈസൂര്‍ സിദ്ധാര്‍ഥ് നഗര്‍ ജോക്കി ക്വാര്‍ട്ടേഴ്‌സ് 222 മൂന്നാം ബ്ലോക്കില്‍ ഹിമാദ്രിയില്‍ എ.പി. രാഘവേന്ദ്ര(44)നെയാണ് സന്നിധാനം വലിയയനടപ്പന്തലില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കര്‍ണാടക പോലീസ് മാലവല്ലി ടൗണ്‍ പോലീസ് സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ 417 എന്ന പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഇയാളില്‍നിന്ന് പിടികൂടി. പോലീസ് വയര്‍ലെസ് സെറ്റില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താനാണ് രണ്ട് വയര്‍ലെസ് സെറ്റുകള്‍ കരുതിയതെന്നു പോലീസിന്റെ ചോദ്യം ചെയ്യലില്‍ കണ്ടെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us