New Update
/sathyam/media/media_files/2025/12/30/1-2025-12-30-14-26-38.jpg)
കാന്താരി മുളക് അമിതമായി കഴിക്കുമ്പോള്‍ ത്വക്കില്‍ പുകച്ചില്‍, ചൊറിച്ചില്‍, പെട്ടെന്നുള്ള അമിത വിയര്‍പ്പ്, കണ്ണുകള്‍ നിറയുക, മൂക്കൊലിപ്പ്, വായില്‍ പുകച്ചില്‍ എന്നിവ ഉണ്ടാകാം.
Advertisment
വയറ്റില്‍ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് ഇത് കാരണമായേക്കാം. അള്‍സര്‍, കിഡ്‌നി, കരള്‍ രോഗങ്ങള്‍ ഉള്ളവര്‍ കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തേണ്ടതാണ്. സ്ഥിരമായി അമിതമായി ഉപയോഗിക്കുന്നത് കുട്ടികളില്‍ ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകും.
രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാന്താരി മുളക് ഉപയോഗിക്കുന്നത് നല്ലതല്ല. തനിയെ കഴിക്കുന്നതിനേക്കാള്‍ സംഭാരം, നാരങ്ങാവെള്ളം, കറികള്‍, ചമ്മന്തികള്‍ എന്നിവയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതാണ് ഉത്തമം. വിനെഗറിലോ നെല്ലിക്കയോടൊപ്പമോ ചെറിയ അളവില്‍ മാത്രം കഴിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us