New Update
/sathyam/media/media_files/2024/12/27/McfHBiioRtfYXGE4ZoLo.jpg)
കണ്ണൂര്‍: തട്ടിപ്പില്‍ കുടുങ്ങിയ യുവാവിന് ഓണ്‍ലൈനിലൂടെ 18,000 രൂപ നഷ്ടമായി. തിലാനൂര്‍ സ്വദേശിയാണ് ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട വ്യക്തിക്ക് ഗൂഗിള്‍പേ വഴി തുക അയച്ചത്.
Advertisment
ദുബൈയിലെ പ്രമുഖ കമ്പനിയായ ആര്‍ക്കേഡ് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍ എല്‍.എല്‍.സി. എന്ന സ്ഥാപനത്തിലേക്ക് നിയമനത്തിനെന്നു പറഞ്ഞാണ് വിസ വാഗ്ദാനം ചെയ്തത്. കമ്പനിയുടേതെന്ന് വിശ്വസിപ്പിച്ച് രേഖകളും വാട്‌സ്ആപ്പില്‍ അയച്ചുനല്‍കി.
കമ്പനിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഗൂഗിളില്‍ പരിശോധിച്ച് ബോധ്യപ്പെട്ടതോടെയാണ് സെപ്റ്റംബര്‍ 10ന് എറണാകുളം സ്വദേശി മുഹമ്മദ് ഷെഫീഖ് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയുടെ എറണാകുളം ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഗൂഗിള്‍ പേ വഴി അയയ്ക്കുകയായിരുന്നു. പിന്നീട് കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായതോടെ യുവാവ് എടക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us