Advertisment

എന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് സര്‍ക്കാരിന്റെ ഗൂഢാലോചന, ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നു, ഇല്ലായ്മ ചെയ്യുമെന്ന് പണ്ടേ കരുതിയതാണ്, അറസ്റ്റ് ചെയ്തതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി: പി.വി. അന്‍വര്‍

ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

New Update
2424242

മലപ്പുറം: തന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് സര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കോടതിയുടെ ഇടപെടല്‍ കാരണം സര്‍ക്കാരിന്റെ ഗൂഢലക്ഷ്യം നടന്നില്ല. അറസ്റ്റ് ചെയ്തതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി.  ജയില്‍ അനുഭവം അത്ര നല്ലതല്ലായിരുന്നു. ഒരു ദിവസത്തിനുള്ളില്‍ ജയിലില്‍ നിന്ന് ജീവനോടെ പുറത്ത് ഇറങ്ങാനായത് ഭാഗ്യമായാണ് കാണുന്നത്. 

ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നു. പിണറായി വിജയനെതിരേ ഇത്രയും വ്യക്തമായി പറയുമ്പോള്‍ ഒതുക്കുകയല്ലാതെ പറഞ്ഞ കാര്യത്തില്‍ നടപടിയുണ്ടാകുന്നില്ല. ഇല്ലായ്മ ചെയ്യുമെന്ന് പണ്ടേ കരുതിയതാണ്. കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ് അറസ്റ്റ് നടന്നത്. എന്നാലത് പൊളിഞ്ഞുപോയി. ജുഡീഷ്യറിയുടെ ഇടപെടല്‍ കൊണ്ട് അത് നടന്നില്ല.

പിണറായിസം അവസാനിപ്പിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ്. ഈ ദുര്‍ഭരണത്തെ താഴെയിറക്കണം. അതിന് യു.ഡി.എഫുമായും അതിനായി സഹകരിക്കുന്ന ജനാധിപത്യ മതേതരത്വ ശക്തികളുമായും യോജിച്ചുള്ള പോരാട്ടത്തില്‍ അതിന്റെ പോരാളിയായി ഞാന്‍ ഒപ്പമുണ്ടാകും. 

ഈ അറസ്റ്റുകൊണ്ട് പിണറായിക്ക് എന്താണ് നേടാനായത്. ഞാന്‍ സന്തോഷവാനാണ്. പിണറായിയോട് നന്ദിയുമുണ്ട്. കാരണം ഈ വിഷയം ഇത്രയും കത്തി ജ്വലിച്ചത് അതുകൊണ്ടാണെന്നും അന്‍വര്‍ പറഞ്ഞു.

Advertisment