New Update
/sathyam/media/media_files/d6DoMYvKtpWiak7p0sHA.jpg)
കണ്ണൂർ: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. കണ്ണൂർ കരിമ്പം സ്വദേശി ടി.വി. ചന്ദ്രമതി(70)യാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് മരിക്കുകയായിരുന്നു.
Advertisment
പറമ്പിലെ പ്ലാവില്‍ നിന്നു ചക്ക പറിക്കുന്നതിനിടെ ചന്ദ്രമതിക്ക് തേനീച്ചയുടെ കുത്തേൽക്കുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us