New Update
/sathyam/media/media_files/ZH65NnClkmfsT2IRH1Jf.jpg)
കണ്ണൂര്‍: ബിഹാറില്‍നിന്നു കേരളത്തിലെത്തി ഇവിടെയുള്ള ജ്വല്ലറികളില്‍നിന്നു വെള്ളിയാഭരണങ്ങള്‍ കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍.
Advertisment
ബിഹാര്‍ ഖഗാരിയ താലൂക്കിലെ മഹാറാസ് സ്വദേശി ധര്‍വേന്ദ്രകുമാറാ (34)ണ് പിടിയിലായത്. നേപ്പാള്‍-വെസ്റ്റ് ബംഗാള്‍ അതിര്‍ത്തിയില്‍ ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ അതിസാഹസികമായാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇയാളെ പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെത്തിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 2021-ല്‍ വയനാട് വൈത്തിരിയില്‍ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ടു ലഭിച്ച വിരലടയാളവും ഫോട്ടോയുമാണ് ഇയാളെ പിടികൂടാന്‍ പോലീസിന് സഹായമായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us