/sathyam/media/media_files/9yZ8xPiLXVtqMGCiY7Sp.jpg)
ചേര്‍ത്തല: പതിനാലു വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിരയാക്കിയെന്ന കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ).
കുത്തിയതോട് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ തിരുമലഭാഗം നികര്‍ത്തില്‍ വീട്ടില്‍ സാബു(55)വിനെയാണ് ശിക്ഷിച്ചത്. 14 വയസുള്ള ആണ്‍കുട്ടിയെ വീട്ടില്‍ ജോലിക്കുവന്ന പ്രതി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു.
2022 ഒക്ടോബറില്‍ കുത്തിയതോട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീനാ കാര്‍ത്തികേയന്‍ മഞ്ചാടിക്കുന്നേല്‍, അഡ്വ. വി.എല്‍. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.
കുത്തിയതോട് എസ്.ഐയായിരുന്ന ജി. അജിത്കുമാര്‍ രജിസ്റ്റര്‍ചെയ്ത കേസിന്റെ തുടര്‍ന്നുള്ള അന്വേഷണം സ്റ്റേഷന്‍ ഓഫീസറായിരുന്ന എ. ഫൈസലാണ് നടത്തിയത്.
സി.പി.ഒ.മാരായ സബിത, ശ്രീവിദ്യ, ഗോപകുമാര്‍, അനില്‍കുമാര്‍, രാജേഷ്, ബിജോയ്, വിനീഷ്, വൈശാഖന്‍, സുജീഷ് മോന്‍, മനു, കിങ് റിച്ചാര്‍ഡ് എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us