ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/agB3wPl8x4WIX7q0a4Yq.jpg)
കേളകം: ആദിവാസി യുവതിയെ അവയവ കച്ചവടത്തിന് പ്രേരിപ്പിച്ചെന്ന പരാതി. സംഭവത്തിൽ ഭർത്താവ് ഉള്‍പ്പടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
Advertisment
യുവതിയുടെ ഭർത്താവ് അനില്‍ കുമാർ, ഇടനിലക്കാരൻ പെരുന്തോടി സ്വദേശി ബെന്നി എന്നിവരാണ് പിടിയിലായത്.
നെടുംപൊയില്‍ 24-ാം മൈല്‍ സ്വദേശിനിയായ യുവതി കണ്ണൂർ ഡി.ഐ.ജി. ഉള്‍പ്പെടെയുള്ളവർക്ക് നേരെത്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വൃക്കദാനം ചെയ്താല്‍ ഒമ്പത് ലക്ഷം രൂപ നല്‍കാമെന്ന് ബെന്നി വാഗ്ദാനം ചെയ്തതായും ഭർത്താവ് ഒന്നരവർഷമായി നിരന്തരം ഇതിനായി പ്രേരിപ്പിക്കുകയും മർദിക്കുകയുമാണെന്നുമായിരുന്നു പരാതി.
യുവതിയുടെ ഭർത്താവ് നേരത്തെ വൃക്കദാനം ചെയ്തയാളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us