ഇടുക്കി: ചെമ്മണ്ണാറില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു, ചിഞ്ചുവിന്റെ മാതാപിതാക്കളായ ഫിലോമിന, സലോമോന്‍ എന്നിവരെ അറസ്റ്റു ചെയ്തു.
രാത്രിയില്‍ കുഞ്ഞ് കരഞ്ഞപ്പോള്‍ ചിഞ്ചു കുഞ്ഞിനെ എടുത്തെറിയുകയായിരുന്നു. ഓഗസ്റ്റ് പതിനാറിനാണ് സംഭവം. ഭിന്നശേഷിക്കാരിയാണ് ചിഞ്ചു. ചിഞ്ചുവും കുഞ്ഞും അമ്മ ഫിലോമിനയും ഒരു മുറിയിലാണ് കിടന്നിരുന്നത്.
രാവിലെ ഫിലോമിനയെയും കുഞ്ഞിനെയും കാണാനില്ലെന്ന് സലോമോനാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തെ പുരയിടത്തില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹവും അബോധാവസ്ഥയില്‍ ഫിലോമിനയെയും കണ്ടെത്തി.
മുമ്പ് മരിച്ചുപോയ അയല്‍വാസി വിളിച്ചതിനെത്തുടര്‍ന്ന് കുഞ്ഞുമായി ഇറങ്ങിപ്പോയതാണെന്നാണ് ഫിലോമിന പറഞ്ഞത്. ഫിലോമിനയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞതിനെത്തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.