ആത്മഹത്യ ചെയ്ത ഭര്‍ത്താവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍;  രണ്ട് വയസുള്ള മകളെ ഉപേക്ഷിച്ച് മുങ്ങിയ  യുവതിയും കാമുകനും അറസ്റ്റില്‍

രണ്ടുദിവസം മുമ്പാണ് അശ്വതിയുടെ ഭര്‍ത്താവ് ആയൂര്‍ കുഴിയം സനുഭവനില്‍ സനു (32) ആത്മഹത്യ ചെയ്തത്.

New Update
566777

അഞ്ചല്‍: ആത്മഹത്യ ചെയ്ത ഭര്‍ത്താവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുന്നതറിഞ്ഞിട്ടും രണ്ട് വയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങിയ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. 

Advertisment

ഇടമുളയ്ക്കല്‍ അശ്വതി ഭവനില്‍ അശ്വതി (30), ചങ്ങനാശേരി പുതുപ്പറമ്പില്‍ നിഥിന്‍ (30) എന്നിവരാണ് അറസ്റ്റിലായത്.  രണ്ടുദിവസം മുമ്പാണ് അശ്വതിയുടെ ഭര്‍ത്താവ് ആയൂര്‍ കുഴിയം സനുഭവനില്‍ സനു (32) ആത്മഹത്യ ചെയ്തത്.

അശ്വതിയെ കാണാനില്ലെന്ന് കഴിഞ്ഞദിവസം സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് പോലീസ് അന്വേഷണം നടത്തുന്നതിനിടെ വെള്ളിയാഴ്ച അശ്വതി അഞ്ചല്‍ പോലീസ് സ്‌റ്റേഷനില്‍ വക്കീലിനൊപ്പം ഹാജരായി ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, അശ്വതിയുടെ മാതാപിതാക്കള്‍ സ്റ്റേഷനിലെത്തി അശ്വതി രണ്ട് വയസുള്ള സ്വന്തം മകളെയും ഉപദ്രവിക്കുമായിരുന്നെന്നും ഭര്‍ത്താവിനെ ചതിക്കുകയായിരുന്നെന്നും പരാതിപ്പെട്ടു.

ഇതേത്തുടര്‍ന്ന് ജുവൈനല്‍ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം അശ്വതിയെയും കാമുകനായ നിഥിനെ ഫോണില്‍ വിളിച്ചുവരുത്തിയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Advertisment