New Update
/sathyam/media/media_files/2024/11/03/N9pTpEWaCPnZmU6MLnqq.jpg)
തിരുവനന്തപുരം: സ്‌കൂള്‍ പി.ടി.എ. പാനല്‍ തെരഞ്ഞെടുക്കാത്തതിലുള്ള വിരോധത്തെത്തുടര്‍ന്ന് കാര്‍ തടഞ്ഞു നിര്‍ത്തി ഹെഡ്മാസ്റ്ററെ ഭീഷണിപ്പെടുത്തിയ സി.പി.എം. നേതാക്കള്‍ക്കെതിരെ കേസ്.
Advertisment
സി.പി.എം. കിളിമാനൂര്‍ ഏരിയാ കമ്മിറ്റി അംഗം ബൈജു, പഴയകുന്നുമ്മേല്‍ ലോക്കല്‍ കമ്മിറ്റി അംഗം അരുണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കിളിമാനൂര്‍ ടൗണ്‍ യു.പി.എസ്. ഹെഡ്മാസ്റ്റര്‍ എം. സിസാറാണ് പരാതി നല്‍കിയത്.
29നായിരുന്നു പി.ടി.എ. തെരഞ്ഞെടുപ്പ്. നേതാക്കള്‍ പിന്തുണയ്ക്കുന്ന പാനല്‍ തെരഞ്ഞെടുക്കാത്തതിലുള്ള വിരോധത്തെത്തുടര്‍ന്നായിരുന്നു ഭീഷണി.