മാറനെല്ലൂര്‍: മാറനല്ലൂരില്‍ വീടിനുമുന്നില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ വരെ ചോദ്യം ചെയ്തതിന് സംഘം തിരികെയെത്തി കാര്‍ എറിഞ്ഞ് തകര്‍ത്തു. മാറനല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട ആരോമല്‍, പ്രദീപ് ഇവരുടെ സുഹൃത്തുക്കളായ പ്രദീപ്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയത്.
ശനിയാഴ്ച രാത്രി പത്തരയ്ക്കാണ് സംഭവം. അരുമാളൂര്‍ പന്തടിക്കളം സ്വദേശി രാജന്റെ വീടിന് സമീപത്ത് നിന്ന് പ്രതികള്‍ ബീര്‍ കുടിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ഇത് രാജന്‍ ചോദ്യം ചെയ്താണ് ആക്രമണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.