ആയിരം രൂപ കടം കൊടുത്തില്ല; വ്യവസായിയെ മര്‍ദ്ദിച്ച് പിക്കപ്പ് വാനുമായി മുങ്ങിയ പ്രതി പിടിയില്‍

മുട്ടം പനമ്പള്ളി പടീറ്റതില്‍ ദിലീപാ(40)ണ് കരിയിലക്കുളങ്ങര പോലീസിന്റെ പിടിയിലായത്. 

New Update
45555

ഹരിപ്പാട്: പണം കടംകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ വ്യവസായിയെ മര്‍ദ്ദിച്ചു പിക്കപ്പ് വാനുമായി കടന്നുകളഞ്ഞ പ്രതി  പിടിയില്‍. മുട്ടം പനമ്പള്ളി പടീറ്റതില്‍ ദിലീപാ(40)ണ് കരിയിലക്കുളങ്ങര പോലീസിന്റെ പിടിയിലായത്. 

Advertisment

പ്രണവം ഹോളോബ്രിക്സ് ഉടമ മുട്ടം വിളവോലില്‍ വടക്കതില്‍ സുഭാഷ് കുമാറി(54)നാണ് മര്‍ദ്ദനമേറ്റത്. സുഭാഷ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മുട്ടം ചൂണ്ടുപലക ജങ്ഷന് സമീപത്തായിരുന്നു സംഭവം. 1000 രൂപ ചോദിച്ചു കൊടുക്കാത്തതിനത്തുടര്‍ന്നണ് തന്നെ മര്‍ദ്ദിച്ചു പ്രതി വാഹനവുമായി കടന്നുകളയുകയായിരുന്നെന്ന് സുഭാഷ് പറഞ്ഞു. 

Advertisment