New Update
/sathyam/media/media_files/2024/12/11/tmZW3ZASAXxo0ijJT0mJ.jpg)
പരിയാരം: അമിതമദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് പിതാവിന്റെ തലയ്ക്ക് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍.
Advertisment
പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ സന്തോഷി(48)നെയാണ് അറസ്റ്റ് ചെയ്തത്. സന്തോഷിന്റെ പിതാവ് എം.ഐ. ഐസക്കി(74)നാണ് ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
നവംബര്‍ 27ന് രാവിലെ 11.30നായിരുന്നു സംഭവം. സന്തോഷിന്റെ ഭാര്യയും മക്കളും പിണങ്ങി വീട്ടില്‍ നിന്നും പോയതിന്റെ വൈരാഗ്യത്തില്‍ പിതാവിന്റെ തലയില്‍ മരവടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. മദ്യപാന വിമുക്തിക്ക് ചികിത്സ നടത്തി വീട്ടിലെത്തിയശേഷം വീണ്ടും മദ്യപാനം ആരംഭിച്ചതോടെയാണ് സന്തോഷിന്റെ ഭാര്യയും മക്കളും പിണങ്ങിപ്പോയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us