ഇരിങ്ങാലക്കുട: ലൈംഗികപീഡനക്കേസില്‍ മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. അന്തിക്കാട് എറവ് സ്വദേശി ചാലിശേരി കുറ്റുക്കാരന്‍ വീട്ടില്‍ സോണി(40)യാണ് പിടിയിലായത്.
ഫകഴിഞ്ഞ ജനുവരിയിലാണ് സംഭവം. ചില കുടുംബ പ്രശ്നങ്ങളില്‍പ്പെട്ട യുവതിയുടെ അവസ്ഥ മുതലെടുത്ത ഇയാള്‍ നിര്‍ബന്ധിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് എടുത്തതോടെ ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് നാട്ടില്‍നിന്ന് മുങ്ങി. കര്‍ണാടകയില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.
കുറച്ചു ദിവസം മുമ്പ്് എറണാകുളത്ത് ഒരു നിര്‍മാണ കമ്പനിയില്‍ ഡ്രൈവര്‍ ജോലിക്ക് കയറുകയും ചെയ്തു. ഇയാളുടെ ബന്ധുക്കളെ ഉള്‍പ്പെടെ നിരീക്ഷിച്ച് പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.