വാഹന പാര്‍ക്കിങ് ചോദ്യംചെയ്ത വനിതാ എ.എസ്.ഐയെ ആക്രമിച്ച പ്രധാന പ്രതി പിടിയില്‍

കേസിലെ മറ്റു പ്രതികളായ രാമു വി. ഗോപാല്‍, അനിരുദ്ധന്‍ എന്നിവരെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. 

New Update
4646353535

ആലപ്പുഴ: വാഹന പാര്‍ക്കിങ് ചോദ്യംചെയ്തതിന്റെ പേരില്‍ വനിതാ എ.എസ്.ഐയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പിടിയില്‍. തിരുവനന്തപുരം ശ്രീകാര്യം കറ്റേല പൊയ്കയില്‍ മീനം സജികുമാറാ (43)ണ് അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികളായ രാമു വി. ഗോപാല്‍, അനിരുദ്ധന്‍ എന്നിവരെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. 

Advertisment

വഴിയോരക്കച്ചവടത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) സമ്മേളനത്തിനെത്തിയ ഇവരുടെ വാഹനം ആലപ്പുഴ എസ്.ഡി.വി. സ്‌കൂള്‍പരിസരത്തെ നോ പാര്‍ക്കിങ് മേഖലയില്‍ പാര്‍ക്കുചെയ്തത് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനാണ് പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചത്.

Advertisment