Advertisment

ജാമ്യത്തിലിറങ്ങി മുങ്ങി; പ്രതി 13 വര്‍ഷത്തിനു ശേഷം പിടിയില്‍

കോഴിക്കോട് ഗാന്ധി റോഡ് സ്വദേശി നിഖിലാണ് പിടിയിലായത്.

New Update
24242424

കോഴിക്കോട്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. കോഴിക്കോട് ഗാന്ധി റോഡ് സ്വദേശി നിഖിലാണ് പിടിയിലായത്. 13 വര്‍ഷത്തിനു ശേഷമാണ് ഇയാള്‍ പിടിയിലായത്. 

Advertisment

ഗാന്ധി റോഡില്‍ വച്ച് ധനേഷ് എന്നയാളെ ആക്രമിച്ച കേസിലാണ് നിഖില്‍ പിടിയിലായത്. വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 

പോലീസിന്റെ രഹസ്യ അന്വേഷണത്തില്‍ ഇയാള്‍ ഗാന്ധി റോഡ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടി. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. കഞ്ചാവ് കേസിലും പ്രതിയാണ് ഇയാള്‍.

Advertisment