ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/2024/11/17/fVzzrY7owO0fmtyMcaJ2.jpg)
കണ്ണൂര്‍: ഇരിട്ടിയില്‍ ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍നിന്ന് പണം കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം കാരക്കോണം സ്വദേശി കാട്ടുവിഴ പുത്തന്‍ വീട്ടില്‍ ദാസനെ(61)യാണ് ഇരിട്ടി പോലീസ് കോഴിക്കോട്ടുനിന്ന് പിടികൂടിയത്.
Advertisment
രണ്ടാഴ്ച മുമ്പാണ് സംഭവം. ഇരിട്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പരാഗ് വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പ്രതി 2.50 ലക്ഷം രൂപ കവര്‍ന്നത്. കണ്ണൂരില്‍ ചക്കരക്കല്ല്, മട്ടന്നൂര്‍, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളിലും കോട്ടയം, പാലക്കാട്, മലപ്പുറം, തിരുവന്തപുരം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും മേഷണക്കേസില്‍ പ്രതിയാണ് ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us