കോഴിക്കോട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്ക് നേരേ ആസിഡ് ആക്രമണം: മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

ബാലുശേരി സ്വദേശി പ്രബിഷയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
31313

കോഴിക്കോട്: ചെറുവണ്ണൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്ക് നേരേ ആസിഡ് ആക്രമണം. ബാലുശേരി സ്വദേശി പ്രബിഷയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

Advertisment

യുവതിയുടെ മുഖത്തും നെഞ്ചിലും പൊളളലേറ്റു. സംഭവത്തില്‍ മുന്‍ഭര്‍ത്താവും ബാലുശേരി സ്വദേശിയുമായ പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രശാന്ത് മേപ്പയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. 

ഇന്ന് രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. സംഭവം കണ്ടുനിന്ന ആശുപത്രിയിലെ ജീവനക്കാരാണ് യുവതിയെ രക്ഷിച്ചത്. തുടര്‍ന്ന് പ്രബിഷയെ പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഇപ്പോള്‍ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് വര്‍ഷമായി പ്രബിഷയും പ്രശാന്തും പിരിഞ്ഞാണ് താമസിക്കുന്നത്. യുവതിയുമായി  സംസാരിക്കുന്നതിനിടയിലാണ് പ്രതി ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചത്.

Advertisment