വന്യജീവി ശല്യത്തില്‍ വലഞ്ഞ് കൊമ്പുകുത്തി നിവാസികള്‍, പെരുവന്താനത്തെ സോഫിയയുടെ അവസ്ഥ തങ്ങള്‍ക്കും ഉണ്ടാകുമെന്ന ആശങ്കയിലാണ് ഒരോ ദിവസവും തള്ളി നീക്കുന്നത്; സുരക്ഷയൊരുക്കാന്‍ വനം വകുപ്പ് നിര്‍മിച്ച ട്രെഞ്ചുകളുടെ നിര്‍മാണം ആശാസ്ത്രീയമെന്നും നാട്ടുകാര്‍

വന്യജീവികളെ അകറ്റാന്‍ വനം വകുപ്പ് ട്രെഞ്ച് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുന്നില്ല. 

New Update
285a92d7-3a8a-4806-91a4-8c587f661a80

മുണ്ടക്കയം: കോരുത്തോട് പഞ്ചായത്തിന്റെ കൊമ്പുകുത്തിയില്‍ വന്യമൃഗശല്യത്തില്‍ ജനജീവിതം ദുസഹമാകുന്നു. മുന്‍പു കൃഷി നിശിപ്പിച്ചിരുന്ന കാട്ടാന ഇപ്പോള്‍ ജനങ്ങള്‍ക്കു നേരെ തിരിഞ്ഞതോടെയാണ് ജനം പ്രതിഷേധത്തിന് ഒരുങ്ങുന്നത്. വന്യജീവികളെ അകറ്റാന്‍ വനം വകുപ്പ് ട്രെഞ്ച് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് പ്രയോജനം ഉണ്ടാകുന്നില്ല. 

Advertisment

ഇതോടെ ട്രെഞ്ചുകളുടെ നിര്‍മ്മാണം ആശാസ്ത്രീയമെന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ആരോപണം. വനം വകുപ്പിന്റെ വീഴ്ചക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കൊമ്പുകുത്തി നിവാസികള്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊമ്പുക്കുത്തിയില്‍ പുളിക്കല്‍ പത്മനാഭപിള്ളയുടെ വീട്ടുമുറ്റത്ത് കാട്ടാനയെത്തിയിരുന്നു. 

0441ade9-a70e-46f5-81dd-bd61c8bc87eb

ആനയെ കണ്ട് ഭയന്ന് വീട്ടുകാര്‍ നിലവിളിച്ചതോടെ ആന വീടിന്റെ കതക് കുത്തി പൊളിച്ചു. വീടിനകത്തുണ്ടായിരുന്ന കട്ടില്‍, മേശ, ടിവി അടക്കമുള്ള ഗ്രഹോപകരണങ്ങളും നശിപ്പിച്ചു. വീട്ടുകാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കാട്ടാന ഇവിടെ നിന്നും മടങ്ങിയത്. 

മേഖലയില്‍ ഏറെ നാളായി കാട്ടാനശല്യം അതി രൂക്ഷമാണ്. നാട്ടുകാര്‍ പരാതിപ്പെടുമ്പോള്‍ പേരിനു വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനകളെ കാട്ടിലേക്ക് തുരത്തുമെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങുകയാണ്. തങ്ങളില്‍ ഒരാളുടെ ജീവന്‍ വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപ്പെട്ടാല്‍ അതിന് കാരണക്കാര്‍ വനം വകുപ്പായിരിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

Advertisment