നെല്ലിക്ക, പേരയ്ക്ക.. വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍

കറുത്ത ഉണക്കമുന്തിരി, കാന്താലൂപ്പ് തുടങ്ങിയ സിട്രസ് പഴങ്ങളും വിറ്റാമിന്‍ സിയുടെ നല്ല ഉറവിടങ്ങളാണ്. 

New Update
b474f3f8-d5d1-438d-8c71-24869d553f18

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ പഴങ്ങളാണ് നെല്ലിക്ക, പേരയ്ക്ക, ഓറഞ്ച്, കിവി, സ്‌ട്രോബെറി, പപ്പായ എന്നിവ. ഇതിനുപുറമെ നാരങ്ങ, മുന്തിരി, കറുത്ത ഉണക്കമുന്തിരി, കാന്താലൂപ്പ് തുടങ്ങിയ സിട്രസ് പഴങ്ങളും വിറ്റാമിന്‍ സിയുടെ നല്ല ഉറവിടങ്ങളാണ്. 

Advertisment

വിറ്റാമിന്‍ സിയുടെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് നെല്ലിക്ക. 100 ഗ്രാം നെല്ലിക്കയില്‍ 600 മുതല്‍ 700 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. 

വിറ്റാമിന്‍ സിയുടെ ഏറ്റവും സാധാരണ ഉറവിടങ്ങളില്‍ ഒന്നാണിത്. 100 ഗ്രാം ഓറഞ്ചില്‍ ഏകദേശം 53.2 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. ഓറഞ്ചിനെ അപേക്ഷിച്ച് കൂടുതല്‍ വിറ്റാമിന്‍ സി കിവിയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കിവിയില്‍ 93 മില്ലിഗ്രാം വിറ്റാമിന്‍ സി ഉണ്ട്. 

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ മറ്റൊരു പഴമാണ് സ്‌ട്രോബെറി. 100 ഗ്രാം സ്‌ട്രോബെറിയില്‍ 58.8 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. 

100 ഗ്രാം പപ്പായയില്‍ 60 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. നാരങ്ങ വിറ്റാമിന്‍ സിയുടെ ഒരു പ്രധാന ഉറവിടമാണ്. 100 ഗ്രാം നാരങ്ങയില്‍ ഏകദേശം 53 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു.
 
വിറ്റാമിന്‍ സി ഇതില്‍ വളരെയധികം അടങ്ങിയിട്ടുണ്ട്. അര കപ്പ് കറുത്ത ഉണക്കമുന്തിരിയില്‍ 102 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അര കപ്പ് കാന്താലൂപ്പില്‍ 29 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. 

Advertisment