യുവാവിന്റെ ലൈംഗികാവയവത്തില്‍ നട്ട് കുടുങ്ങി, മൂത്രമൊഴിക്കാന്‍ പോലുമാകാതെ ബുദ്ധിമുട്ടിയത് രണ്ട് ദിവസം; രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

കാഞ്ഞങ്ങാട്  സ്വദേശിയായ 46കാരനാണ് ചികിത്സയ്‌ക്കെത്തിയത്.

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
64646

കാസര്‍കോഡ്: ലൈംഗിക ഭാഗത്ത് മെറ്റല്‍ നട്ട് കുടുങ്ങിയതിനെത്തുടര്‍ന്ന് യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട്  സ്വദേശിയായ 46കാരനാണ് ചികിത്സയ്‌ക്കെത്തിയത്. ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് ലൈംഗികാവയവത്തില്‍ കുടുങ്ങിയത്. 

Advertisment

ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവം. രണ്ട് ദിവസത്തോളം നട്ട് ഊരിയെടുക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ ചികിത്സയ്‌ക്കെത്തിയത്. ആശുപത്രി അധികൃതര്‍ക്ക് നട്ട് നീക്കം ചെയ്യാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ചെറിയ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം പരിശ്രമം നടത്തി അഗ്നിരക്ഷാ സേനാംഗങ്ങള്‍ നട്ട് മുറിച്ചുനീക്കുകയായിരുന്നു. 

കട്ടര്‍ കൊണ്ട് നട്ട് മുറിച്ചുനീക്കുമ്പോള്‍ ചൂടാകുന്നതിനാല്‍ ലൈംഗികാവയത്തിന് ക്ഷതമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് ബോള്‍ട്ടിന്റെ
ഇരുഭാഗവും മുറിച്ചുനീക്കിയത്. 

മദ്യലഹരിയില്‍ ബോധമില്ലാതിരുന്നപ്പോള്‍ അജ്ഞാതരായ ചിലരാണ് നട്ട് ലൈംഗികാവയവത്തില്‍ കയറ്റിയതെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഇതാരും വിശ്വാസത്തിലെടുത്തില്ല. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.എം. ഷിജു, ലിനേഷ്, ഷിബിന്‍, അജിത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Advertisment