എരുമേലി: എരുമേലി കണ്ണിമലയില്‍ വീണ്ടും വാഹനാപകടം. ചരക്ക് ലോറി തലകീഴായി മറിഞ്ഞു ഡ്രൈവര്‍ക്കു പരുക്ക്. ഇന്ന് പുലര്‍ച്ചെ ആണ് ചരക്ക് ലോറി കയറ്റത്തില്‍വച്ച് നില്‍ക്കുകയും തുടര്‍ന്ന് കുത്തിറക്കത്തിലേക്ക് പിന്നോട്ട് വേഗത്തില്‍ ഉരുണ്ട് കീഴ്മേല്‍ മറിയുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ ഡ്രൈവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഇറക്കത്തില്‍ ബ്രേക്ക് തകരാര്‍ മൂലം കെഎസ്ആര്‍ടിസി ബസ് ഇടിച്ചിരുന്നു.
ഇതിനോടകം നിരവധി അപകടങ്ങള്‍ സംഭവിച്ച ഇവിടെ യാത്ര സുരക്ഷിതമാക്കാനുള്ള നടപടികള്‍ ഉടനെ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നു നാട്ടുകാര്‍ പറയുന്നു. കണ്ണിമല ഇറക്കത്തില്‍ ശബരിമല സീസണില്‍ ആണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത്.