/sathyam/media/media_files/2025/02/17/yBOExcWWGmbsDjgOytWZ.jpg)
കണ്ണൂര്‍: കാട്ടുപന്നി സ്‌കൂട്ടറിലിടിച്ച് ഏഴ് വയസുകാരിക്കും മാതാപിതാക്കള്‍ക്കും പരിക്ക്. മാലൂര്‍ തോലമ്പ്ര സ്വദേശികളായ കെ.എല്‍. സുധീഷ്, ഭാര്യ വിജി, മകള്‍ സ്നേഹ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സനേഹയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. ഒരു പല്ലും പോയി. വിജിയുടെ കണ്ണിനും മുഖത്തുമാണ് പരിക്കേറ്റത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സുധീഷിന്റെ ഇടത് തോളെല്ലിനും പരിക്കേറ്റു.ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 8.45ന് തെരുവത്ത് വച്ചായിരുന്നു അപകടം. പനിയെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങിവരുന്നതിനിടെയാണ് സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ചത്.
സ്നേഹയെ പനിയെ തുടര്‍ന്ന് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചക്കാണ് പ്രവേശിപ്പിച്ചത്. ഡ്രിപ്പ് ഇട്ട് രാത്രി 8.15ന് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ തെരുവത്ത് എത്തിയപ്പോള്‍ കാട്ടുപന്നി റോഡിലൂടെ ഓടി വണ്ടിയില്‍ ഇടിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us